കേരളം

kerala

ETV Bharat / sports

ഐഎസ്‌എല്‍ | ആദ്യ അരമണിക്കൂര്‍ ഗോള്‍ രഹിതം ; ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം - കേരള ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി

കളിച്ച സമയത്തിന്‍റെ 67 ശതമാനവും ബ്ലാസ്‌റ്റേഴ്‌സാണ് മത്സരം നിയന്ത്രിച്ചത്

ISL Final  Kerala Blasters FC vs Hyderabad FC  കേരള ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി  ഐഎസ്‌എല്‍
ഐഎസ്‌എല്‍: ആദ്യ അരമണിക്കൂര്‍ ഗോള്‍ രഹിതം; ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം

By

Published : Mar 20, 2022, 8:13 PM IST

ഫത്തോഡ :ഐസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി മത്സരം പുരോഗമിക്കുന്നു. അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരു സംഘങ്ങള്‍ക്കും ഗോള്‍ നേടാനായിട്ടില്ല. മത്സരത്തിന്‍റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു.

കളിച്ച സമയത്തിന്‍റെ 67 ശതമാനവും ബ്ലാസ്‌റ്റേഴ്‌സാണ് മത്സരം നിയന്ത്രിച്ചത്. മൂന്ന് ഗോള്‍ ശ്രമങ്ങള്‍ മഞ്ഞപ്പടയുടെ ഭാഗത്തുനിന്നുണ്ടായി.

മൂന്നാം ഫൈനലിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സും ആദ്യ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്.

അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.

ABOUT THE AUTHOR

...view details