പനാജി: ഐഎസ്‌എല്ലില്‍ തിങ്കളാഴ്‌ച നടന്ന ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. നോര്‍ത്ത് ഈസ്റ്റിനായി മാർക്കോ സഹനേകും ഈസ്റ്റ് ബംഗാളിനായി അന്‍റോണിയോ പെറോസെവിക്കും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്തും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് ഇരു ടീമുകളും ലക്ഷ്യം കണ്ടത്. 47ാം മിനിട്ടില്‍ മാർക്കോയുടെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന് 55ാം മിനിട്ടില്‍ പെറോസെവിക്കിന്‍റെ പെനാല്‍റ്റി ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മറുപടി നല്‍കിയത്.