പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി ഹൈദരാബാദ് എഫ്‌സിയുമായി കൊമ്പുകോർക്കും. ഗോവയിലെ ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ 7.30 നാണ് മൽസരം. ഐ.എസ്.എൽ കിരീടപ്പോരാട്ടത്തിൽ നിർണായക പോരാട്ടമാകും ഇത്.
ഇന്ന് വിജയിച്ചാൽ ബെംഗളൂരു എഫ് സിക്ക് പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ് സിക്ക് ഒപ്പമെത്താം. 15 മൽസരത്തിൽ നിന്ന് 23 പോയിന്‍റുമായി 3-ാം സ്‌ഥാനത്താണ് ബെംഗളൂരു.
മികച്ച ഫോമിലുള്ള ഛേത്രിയും ഓഗ്ബച്ചെയും നേർക്കുനേർ വരുന്ന മൽസരം ആരാധകർക്ക് വിരുന്നാവും. ഐഎസ്എൽ ടോപ്പ് സ്‌കോറർ പട്ടികയിൽ 14 ഗോളുകളുമായി ബഹുദൂരം മുന്നിലാണ് ഓഗ്ബച്ചെ.
ഒമ്പത് മത്സരങ്ങളുടെ തോൽവിയറിയാതെ മുന്നേറുന്ന ബെംഗളൂരു തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളും നേടിയിട്ടുണ്ട്. മുംബൈ സിറ്റി എഫ്‌സി (0-3), ചെന്നൈയിൻ എഫ്‌സി (3-0), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (0- 1), ജംഷഡ്‌പുർ എഫ്‌സി (3-1) എന്നീ വൻ ടീമുകളെ ഒക്കെ അവർ പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ എടികെയോട് പരാജയപ്പെട്ട ഹൈദരാബാദ് വിജയ വഴിയിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്.
ALSO READ:ISL: ഗോവയോട് ദയനീയ തോൽവി; പരിശീലകനെ പുറത്താക്കി ചെന്നൈയിൻ എഫ് സി