തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ചെന്നൈയിൻ എഫ് സിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇരുവരും രണ്ട് ഗോൾ വീതം നേടി. വിജയം ഉറപ്പിച്ചിച്ചരുന്ന ചെന്നൈയിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടിയത്.
മത്സരത്തിന്‍റെ രണ്ടാം മിനിട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ താരം ഹിര മൊണ്ടാലിന്‍റെ സെൽഫ് ഗോളലൂടെയാണ് ചെന്നൈ ആദ്യ ലീഡ് നേടിയത്. തൊട്ട് പിന്നാലെ 14-ാം മിനിട്ടിൽ നിന്തോയിങ്കൻബ മീട്ടിയിലൂടെ ചെന്നൈയിൽ ലീഡ് ഉയർത്തി. ഇതോടെ രണ്ട് ഗോളിന്‍റെ ലീഡുമായി ചെന്നൈയിൻ ആദ്യ പകുതി അവസാനിപ്പിച്ചു.
എന്നാൽ രണ്ടാം പകുതി ഈസ്റ്റ് ബംഗാളിന്‍റേതായിരുന്നു. 61-ാം മിനിട്ടിൽ ഡാറെൻ സിഡോയിലൂടെ ഈസ്റ്റ് ബംഗാൾ ആദ്യ ഗോൾ നേടി. പിന്നാലെ ചെന്നൈയിൻ പ്രതിരോധം ശക്‌തമാക്കി. എന്നാൽ വിജയമുറപ്പിച്ചിരുന്ന ചെന്നൈയിനെ ഞെട്ടിച്ചുകൊണ്ട് ഇഞ്ച്വറി ടൈമിൽ തകർപ്പൻ ഹെഡറിലൂടെ ലാൽറിൻലിയാന നാംതെ ഈസ്റ്റ് ബംഗാളിന്‍റെ സമനില ഗോൾ നേടി.
ALSO READ:Daryl Mitchell: കിവീസ് താരം ഡാരിൽ മിച്ചലിന് 2021ലെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം
ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി ചെന്നൈയിൻ എഫ്‌സി പട്ടികയിൽ ആറാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഏഴ് സമനിലയുമുള്ള ഈസ്റ്റ് ബംഗാൾ പട്ടികയിൽ 10-ാം സ്ഥാനത്താണ്.