കേരളം

kerala

ETV Bharat / sports

ഐഎസ്‌എല്‍: സാള്‍ട്ട് ലേക്കില്‍ എടികെ മോഹന്‍ ബഗാനെ മുക്കി; ചെന്നൈയിന് വിജയത്തുടക്കം - ചെന്നൈയിന്‍ എഫ്‌സി

ഐഎസ്‌എല്ലിലെ മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി

isl  atk mohun bagan  chennaiyin fc  atk mohun bagan vs chennaiyin fc highlights  manveer singh  മന്‍വീര്‍ സിങ്  ഐഎസ്‌എല്‍  ചെന്നൈയിന്‍ എഫ്‌സി  എടികെ മോഹന്‍ ബഗാന്‍
ഐഎസ്‌എല്‍: സാള്‍ട്ട് ലേക്കില്‍ എടികെ മോഹന്‍ ബഗാനെ മുക്കി; ചെന്നൈയിന് വിജയത്തുടക്കം

By

Published : Oct 11, 2022, 9:57 AM IST

കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെയാണ് ചെന്നൈയിന്‍ തോല്‍പ്പിച്ചത്. എടികെയുടെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയില്‍ ജയിച്ച് കയറിയത്.

ചെന്നൈയിനായി ക്വാമി കരികരിയും റഹിം അലിയും ഗോള്‍ നേടി. മന്‍വീര്‍ സിങ്ങാണ് എടികെയ്‌ക്കായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നശേഷം രണ്ടാം പകുതിയിലാണ് ചെന്നൈയിന്‍ രണ്ട് ഗോളും തിരിച്ചടിച്ചത്. മത്സരത്തിന്‍റെ 27ാം മിനിട്ടിലാണ് മന്‍വീര്‍ സിങ് എടികെയ്‌ക്കായി ഗോളടിച്ചത്.

മികച്ച ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോളിന്‍റെ പിറവി. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ എടികെയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ 62ാം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ സമനില പിടിച്ചു. ക്വാമി കരികരിയെ എടികെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്‌ത് ബോക്‌സില്‍ ഫൗള്‍ ചെയ്തിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

കിക്കെടുത്ത കരികരിയ്‌ക്ക് പിഴച്ചില്ല. 83ാം മിനിട്ടിലാണ് റഹിം അലി ചെന്നൈയിന്‍റെ വിജയ ഗോള്‍ നേടിയത്. മികച്ച ഒരു ലോങ് റേഞ്ചറിലൂടെയാണ് പന്ത് വലയില്‍ കയറ്റിയത്. മത്സരത്തില്‍ ഏറെ അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാെത വന്നതാണ് എടികെയ്‌ക്ക് തിരിച്ചടിയായത്.

ABOUT THE AUTHOR

...view details