കൊച്ചി :ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തരായ എഫ്‌സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ക്യാപ്‌റ്റന്‍ അഡ്രിയാണ്‍ ലൂണ (42), ദിമിത്രിയോസ് ദിയമന്‍റക്കോസ് (പെനാല്‍റ്റി), ഇവാന്‍ കലിയുഷ്‌നി (52) എന്നിവരാണ് ഗോവയുടെ വല കുലുക്കിയത്.
ISL 2022 | ഗോവയെ തകര്‍ത്ത് മഞ്ഞപ്പട ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് - അഡ്രിയാണ്‍ ലൂണ
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം
ISL 2022 | ഗോവയെ തകര്‍ത്ത് മഞ്ഞപ്പട; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
ഗോവയ്ക്കായി നോഹ സദൗ (67) ഒരു ഗോള്‍ തിരിച്ചടിച്ചു. മലയാളി താരം രാഹുല്‍ കെപിയുടെ മികച്ച പ്രകടനം മഞ്ഞപ്പടയുടെ വിജയത്തില്‍ നിര്‍ണായകമായി. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചുകളിച്ച മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകള്‍ പിറന്നത്.
ജയത്തോടെ ആറ് കളികളില്‍ നിന്നായി ഒന്‍പത് പോയിന്‍റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച് കളികളില്‍ നിന്നായി ഒന്‍പത് പോയിന്‍റുള്ള ഗോവ നാലാം സ്ഥാനത്താണ്.