പനജി :ജയം ലക്ഷ്യമിട്ട്ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആധിപത്യം ആണ് കണ്ടത്. പക്ഷേ മികച്ച അവസരങ്ങൾ സൃഷ്‌ടിക്കാൻ കേരളത്തിനായില്ല. 25-ാം മിനിട്ടിൽ കോർണറിൽ നിന്ന് ജീക്‌സന്‍റെ ഹെഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ കൈയിലൊതുങ്ങി.
ISL | ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ; ഗോൾരഹിതമായി ആദ്യ പകുതി - കേരള ബ്ലാസ്റ്റേഴ്‌സ്
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആധിപത്യം ആണ് കണ്ടത്. പക്ഷേ മികച്ച അവസരങ്ങൾ സൃഷ്‌ടിക്കാൻ കേരളത്തിനായില്ല.
ISL: കേരള ബ്ലാസ്റ്റേഴ്‌സ് - ഈസ്റ്റ് ബംഗാൾ മൽസരം ഗോൾരഹിതമായി ആദ്യ പകുതി
ALSO READ:ISL | വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, എതിരാളികൾ ഈസ്റ്റ് ബംഗാൾ
ഇതിനു പിന്നാലെ 28ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വലതുവിങ്ങിൽ നിന്ന് വന്ന ഒരു അറ്റാക്ക് സഹലിൽ എത്തി എങ്കിലും താരത്തിന്‍റെ ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച് വിജയം സ്വന്തമാക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.