കേരളം

kerala

ETV Bharat / sports

ഐഎസ്എല്‍: സെമി ഫൈനല്‍ ലൈനപ്പായി; ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ജംഷഡ്‌പൂര്‍, എടികെയും ഹൈദരാബാദും ഏറ്റുമുട്ടും - എടികെ മോഹന്‍ ബഗാന്‍

11 ടീമുകള്‍ ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയുറപ്പിച്ചത്.

ISL 2021-22 semi-final line-up  kerala blasters  jamshedpur fc  ATK Mohun Bagan FC  hyderabad fc  ഐഎസ്എല്‍ സെമി ഫൈനല്‍ ലൈനപ്പ്  ജംഷഡ്‌പൂര്‍ എഫ്‌സി  ഹൈദാബാദ് എഫ്‌സി  എടികെ മോഹന്‍ ബഗാന്‍  കേരള ബ്ലാസ്‌റ്റേഴ്‌സ്
ഐഎസ്എല്‍: സെമി ഫൈനല്‍ ലൈനപ്പായി; ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ജംഷഡ്‌പൂര്‍, എടികെയും ഹൈദാബാദും ഏറ്റുമുട്ടും

By

Published : Mar 8, 2022, 9:43 AM IST

Updated : Mar 8, 2022, 10:58 AM IST

പനജി: ഐഎസ്എല്ലില്‍ സെമി ഫൈനല്‍ ലൈനപ്പായി. 11 ടീമുകള്‍ ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയുറപ്പിച്ചത്. ജംഷഡ്‌പൂര്‍ എഫ്‌സി, ഹൈദരാബാദും എഫ്‌സി, എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തിയത്.

ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്‌പൂരിന് നാലാം സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സാണ് എതിരാളി. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമാണ് ഏറ്റുമുട്ടുക. ഈ മാസം 11നും 12നുമാണ് ആദ്യപാദ സെമി നടക്കുക. തുടര്‍ന്ന് 15നും 16നും രണ്ടാംപാദ സെമി ഫൈനല്‍ മത്സരങ്ങളും നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.

അതേസമയം ഐഎസ്‌എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂര്‍ ലീഗിന്‍റെ തലപ്പത്തെത്തി ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കുന്നത്. 20 മത്സരങ്ങളില്‍ 13 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമടക്കമാണ് സംഘം 43 പോയിന്‍റ് നേടിയത്.

also read: ഐഎസ്‌എല്‍: ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് ജംഷഡ്‌പൂരിന്; സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ

രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിന് 38 പോയിന്‍റാണുള്ളത്. 11 വിജയവും അഞ്ച് സമനിലയും നേടിയ സംഘം നാല് തോല്‍വി വഴങ്ങി. മൂന്നാം സ്ഥാനക്കാരായ എടികെയ്‌ക്ക് 37 പോയിന്‍റുണ്ട്. 10 വിജയങ്ങളും ഏഴ്‌ സമനിലയും മൂന്ന് തോല്‍വിയുമാണ് എടികെയുടെ പട്ടികയിലുള്ളത്.

നാലാം സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിന് 34 പോയിന്‍റാണുള്ളത്. ഒമ്പത് ജയവും നാല് സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഏഴ്‌ തോല്‍വി വഴങ്ങിയിട്ടുണ്ട്.

Last Updated : Mar 8, 2022, 10:58 AM IST

ABOUT THE AUTHOR

...view details