കേരളം

kerala

ETV Bharat / sports

IPL 2023 | കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്, ആതിഥേയര്‍ക്ക് 128 റണ്‍സ് വിജയലക്ഷ്യം - നിതീഷ് റാണ

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ടീം കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങി. ടൂര്‍ണമെന്‍റില്‍ ആദ്യ ജയം തേടിയിറങ്ങിയ ഡല്‍ഹിക്ക് മത്സരത്തില്‍ 128 റണ്‍സ് വിജയലക്ഷ്യം.

IPL 2023  delhi capital vs kolkata night riders match  delhi capitals  kolkata night riders  IPL  nitish rana  david warner  ഐപിഎല്‍  ഐപിഎല്‍ 2023  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  നിതീഷ് റാണ  ഡേവിഡ് വാര്‍ണര്‍
ipl

By

Published : Apr 20, 2023, 10:34 PM IST

ഡല്‍ഹി:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 128 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വെടിക്കെട്ട് ബാറ്റര്‍ ആന്ദ്രേ റസലിന്‍റെ ഇന്നിങ്ങ്‌സാണ് കൊല്‍ക്കത്തയെ അല്‍പ്പമെങ്കിലും ഭേദ്ദപ്പെട്ട സ്കോറില്‍ എത്തിച്ചത്.

കൊല്‍ക്കത്ത നിരയില്‍ 39 പന്തില്‍ 43 റണ്‍സ് നേടിയ ഓപ്പണര്‍ ജേസണ്‍ റോയ് ആണ് ടോപ്‌ സ്‌കോറര്‍. മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ടീം ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ജേസണ്‍ റോയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ലിറ്റണ്‍ ദാസ് നാല് റണ്‍സ് മാത്രമെടുത്ത് ആദ്യമേ പുറത്തായി. മുകേഷ് കുമാറിന്‍റെ പന്തില്‍ ലളിത് യാദവ് ക്യാച്ചെടുത്താണ് ലിറ്റണ്‍ ദാസ് പവലിയനിലേക്ക് മടങ്ങിയത്.

തുടര്‍ന്ന് വണ്‍ഡൗണായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ ഇത്തവണ നിരാശപ്പെടുത്തി. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം ഡല്‍ഹിക്കെതിരെ റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. ആന്‍റിച്ച് നോര്‍ട്‌ജെയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ച് എടുത്താണ് വെങ്കിടേഷ് അയ്യര്‍ ഔട്ടായത്.

കൊല്‍ക്കത്തയുടെ മധ്യനിരയില്‍ ഇറങ്ങിയ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ നിതീഷ് റാണ(4), മന്ദീപ് സിങ്(12), റിങ്കു സിങ്(6), സുനില്‍ നരെയ്‌ന്‍(4) എന്നിവരെല്ലാം നിലയുറപ്പിക്കുന്നതിന് മുന്‍പെ മടങ്ങി. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ, ആന്‍റിച്ച് നോര്‍ട്‌ജെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ ഡല്‍ഹി കൊല്‍ക്കത്ത മത്സരം. ടൂര്‍ണമെന്‍റില്‍ ആദ്യ ജയം തേടിയിറങ്ങിയ ഡല്‍ഹിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ കൊല്‍ക്കത്തയ്‌ക്ക് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല.

ഡല്‍ഹി ടീം: ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചൽ മാർഷ്, റിലീ റൂസോ, ഫിൽ സാൾട്ട്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, റോവ്മാൻ പവൽ, അഭിഷേക് പോറല്‍, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, റിപാൽ പട്ടേൽ, ആൻറിച്ച് നോർക്യ, മുസ്‌തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്, കമലേഷ് നാഗർകോട്ടി, ചേതൻ സക്കറിയ, യാഷ് ദുൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, പ്രവീൺ ദുബെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, അമൻ ഖാൻ, വിക്കി ഓസ്റ്റ്വാൾ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം : നിതീഷ് റാണ (ക്യാപ്‌റ്റന്‍), ആന്ദ്രെ റസല്‍, ലിറ്റണ്‍ ദാസ്, എന്‍ ജഗദീശന്‍, ജേസണ്‍ റോയ്‌, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, മന്ദീപ് സിങ്, സുനില്‍ നരെയ്‌ന്‍, അനുകുല്‍ റോയ്, ശാര്‍ദുല്‍ താക്കൂര്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, സുയഷ് ശര്‍മ, വൈഭവ് അറോറ, ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, കുൽവന്ത് ഖെജ്‌റോലിയ, ഹര്‍ഷിത് റാണ.

ABOUT THE AUTHOR

...view details