ന്യൂഡല്‍ഹി:2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 150 കായിക താരങ്ങൾ മാറ്റുരക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ന്യൂഡല്‍ഹിയില്‍ നടന്ന വാർഷിക ജനറല്‍ ബോഡിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ടോക്കിയോ ഒളിമ്പിക്‌സ്; 150 ഇന്ത്യന്‍ താരങ്ങൾ മാറ്റുരക്കും
പ്രഖ്യാപനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാർഷിക ജനറല്‍ ബോഡിയില്‍. 2026-ലെയും 2030-ലെയും കോമണ്‍വെല്‍ത്ത് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ആവശ്യം ഉന്നയിക്കാനും ഐഒഎ തീരുമാനം
ഐഒഎ
2026-ലെയും 2030-ലെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയത്വം വഹിക്കുന്നതിന് അന്താരാഷ്‌ട്രതലത്തില്‍ ആവശ്യം ഉന്നയിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി. ഇക്കാര്യം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിക്കും. 2020-ലെ ദേശീയ ഗെയിംസിന് ഗോവ അതിഥേയത്വം വഹിക്കും. കൂടാതെ 2023-ലെ ഒളിമ്പിക് കൗണ്‍സില്‍ യോഗങ്ങൾക്ക് അതിഥേയത്വം വഹിക്കാനും തീരുമാനമായി. 2023-ലെ യൂത്ത് ഒളിമ്പിക്‌സിനും 2032-ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാനായി ആവശ്യം ഉന്നയിക്കുമെന്നും ഐഒഎ വ്യക്തമാക്കി.