ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്രയുടെ പിതാവിനും ഓഫീസ് ജീവനക്കാർക്കും കൊവിഡ് 19. പിതാവിനെ മാർച്ച് 25-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബത്ര പറഞ്ഞു. രണ്ട് റസിഡന്‍ഷ്യല്‍ ജീവനക്കാർക്കും ഫരീദാബാദിലെയും ന്യൂഡല്‍ഹിയിലേയും ഓഫീസിലെ ഒരോ ജീവനക്കാർക്കും തന്‍റെ റസിഡന്‍ഷ്യല്‍ ഓഫീസിലെ രണ്ട് സെക്യൂരിറ്റി ഗാർഡുകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പിതാവിന്‍റെ രണ്ട് സഹായികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ബത്രക്ക് നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്.
ഐഒഎ പ്രസിഡന്‍റ് നരേന്ദ്ര ബത്രയുടെ പിതാവിന് കൊവിഡ് 19 - covid 19 news
പിതാവിനെ കൂടാതെ ന്യൂഡല്‍ഹിയിലെയും ഫരീദാബാദിലെയും ഓഫീസിലെയും റസിഡന്‍ഷ്യല്‍ ഓഫീസിലെയും ജീവനക്കാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്ര
നരേന്ദ്ര ബത്ര
കൊവിഡ് 19 സ്ഥിരീകരിച്ചവരെ എല്ലാം 17 ദിവസത്തേക്ക് ക്വാറന്‍റയിനിലേക്ക് മാറ്റി. ഒരാഴ്‌ച കഴിഞ്ഞ് വൈറസ് ബാധിതരെ വീണ്ടും ടെസ്റ്റിന് വിധേയരാക്കും.