പാട്യാല : ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒളിമ്പിക് യോഗ്യതയ്ക്ക് ശ്രമം നടത്തുന്ന സ്റ്റാര്‍ സ്പ്രിന്‍റര്‍ ഹിമ ദാസിന് തിരിച്ചടി. അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റതാണ് താരത്തിന് പ്രതികൂലമായത്. പേശീ വലിവിനെത്തുടര്‍ന്ന് 100 മീറ്ററിന്‍റെ ആദ്യ റൗണ്ടില്‍ താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
12.01 സെക്കന്‍ഡിലാണ് ഹിമയ്ക്ക് മത്സരം പൂര്‍ത്തിയാക്കാനായത്. കൂടൂതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്കിന്‍റെ ആഴം വ്യക്തമാക്കാനാവൂവെന്നാണ് അധികൃതര്‍ പ്രതികരിക്കുന്നത്. ഇതോടെ ഈ വിഭാഗത്തിലെ ഫൈനല്‍ മത്സരത്തില്‍ താരം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
റിലേ ടീമിനും ആശങ്ക
ഹിമയുടെ പരിക്ക് ഗുരുതരമാവുകയാണെങ്കില്‍ ടോക്കിയോ യോഗ്യതയ്ക്ക് ശ്രമിക്കുന്ന 4x100 മീറ്റര്‍ റിലേ ടീമിനും കനത്ത തിരിച്ചടിയാവുമത്. ദ്യുതി ചന്ദ്, അർച്ചന സുശീന്ദ്രന്‍, എസ് ധനലക്ഷ്മി എന്നിവരോടോപ്പം ടീമിലെ പ്രധാന താരമാണ് ഹിമ.