ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ രണ്ടാം റൗണ്ടിൽ കടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ത്യൻ താരങ്ങളുടെ പോരാട്ടം കണ്ട ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിനെയാണ് പ്രണോയ് മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയിയുടെ വിജയം. സ്കോര്‍ 21-10, 21-9.
ഇന്തോനേഷ്യന്‍ ഓപ്പണ്‍: ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിനെ കീഴടക്കി എച്ച് എസ് പ്രണോയ് - ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ മത്സരത്തിൽ പ്രണോയിയുടെ ആദ്യ വിജയമാണിത്
ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ മത്സരത്തിൽ പ്രണോയിയുടെ ആദ്യ വിജയമാണിത്.
ഇന്തോനേഷ്യന്‍ ഓപ്പണ്‍: ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിനെ കീഴടക്കി എച്ച് എസ് പ്രണോയ്
ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ മത്സരത്തിൽ പ്രണോയിയുടെ ആദ്യ വിജയമാണിത്. മുൻപ് നടന്ന രണ്ട് മത്സരത്തിലും ലക്ഷ്യക്കായിരുന്നു വിജയം. സമ്പൂർണ മേധാവിത്വത്തോടെയാണ് പ്രണോയിയുടെ വിജയം.
ആദ്യ സെറ്റിൽ 3-6ന് പിന്നില്‍ നിന്ന പ്രണോയ് ശക്‌തമായ തിരിച്ചുവരവ് നടത്തിയാണ് 21-10ന് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ തുടക്കത്തിലെ 11-3ന്‍റെ ലീഡ് സ്വന്തമാക്കിയ പ്രണോയ് സെന്നിന് യാതൊരുവിധ പഴുതുകളും നൽകാതെയാണ് ജയത്തിലെത്തിയത്.