ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണിലെ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്‌എസ് പ്രണോയ്. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ഡെന്മാർക്കിന്‍റെ ലോക 13ാം നമ്പര്‍ താരം റാസ്‌മസ് ഗെംകെയെ കീഴടക്കിയ പ്രണയ് സെമയില്‍ കടന്നു. 40 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം വിജയം പിടിച്ചത്. സ്‌കോര്‍: 21-14, 21-12.
ഇന്തോനേഷ്യ ഓപ്പൺ: പ്രണോയ് സെമിയില്‍: റാസ്‌മസ് ഗെംകെയെ അടിയറവ് പറയിച്ചു - എച്ച്‌എസ് പ്രണോയ്
റാസ്‌മസ് ഗെംകെയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എച്ച്‌എസ് പ്രണോയ് വിജയം പിടിച്ചത്.
ഹോങ്കോങ്ങിന്‍റെ എൻഗ്‌കാ ലോങ് ആൻഗസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു പ്രണോയ് ക്വാര്‍ട്ടറിനെത്തിയത്. സ്കോർ: 21-11, 21-18.ഇന്തോനേഷ്യ ഓപ്പണില്‍ ഇത് രണ്ടാം തവണയാണ് പ്രണോയ് സെമിയിലെത്തുന്നത്.
നേരത്തെ 2017ലാണ് താരം സെമികളിച്ചത്. അന്ന് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ചെൻ ലോങ്ങിനെയും മലേഷ്യൻ ഇതിഹാസം ലീ ചോങ് വെയ്‌യെയും കീഴടക്കിയായിരുന്നു താരത്തിന്‍റെ മുന്നേറ്റം. അടുത്തിടെ സമാപിച്ച തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമാവാനും പ്രണോയ്‌ക്ക് സാധിച്ചിരുന്നു.