ജക്കാര്‍ത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടർ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഡെന്മാര്‍ക്കിന്‍റെ യുവതാരം റാസ്‌മുസ് ജെംകെയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലക്ഷ്യ സെൻ വിജയം കണ്ടത്. സ്‌കോർ 21-18, 21-15.
ഇന്തോനേഷ്യ മാസ്റ്റേഴ്‌സ്: പിവി സിന്ധുവും ലക്ഷ്യ സെന്നും ക്വാർട്ടറിൽ - ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ ലക്ഷ്യ സെൻ ക്വാർട്ടറിൽ
ഡെന്മാര്‍ക്കിന്‍റെ താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലക്ഷ്യ സെൻ വിജയിച്ചത്

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ്: പിവി സിന്ധുവും ലക്ഷ്യ സെന്നും ക്വാർട്ടറിൽഇന്തോനേഷ്യ മാസ്റ്റേഴ്‌സ്: പിവി സിന്ധുവും ലക്ഷ്യ സെന്നും ക്വാർട്ടറിൽ
മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച ലക്ഷ്യ സെൻ വെറും 54 മിനിറ്റിനുള്ളിലാണ് ലോക 13-ാം നമ്പർ താരത്തിനെതിരെ വിജയം നേടിയത്. ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡ് ചൗ ടിയെന്‍ ചെനിനെയാണ് ക്വാർട്ടറിൽ സെന്നിന്‍റെ എതിരാളി.
വനിത വിഭാഗത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യയുടെ പിവി സിന്ധുവും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക ടുന്‍ജംഗിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.സ്‌കോർ 23-21, 20-22, 21-11.