കേരളം

kerala

ETV Bharat / sports

ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി കൊനേരു ഹംപി - റാപ്പിഡ് ചെസ്

ടൈ ബ്രേക്കറില്‍ ചൈനീസ് താരം ലീ ടിങ്ജിയെ വീഴ്ത്തിയാണ് കൊനേരു ഹംപി ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്

Humpy Koneru  കൊനേരു ഹംപി  റാപ്പിഡ് ചെസ്  rapid chess
കൊനേരു ഹംപി

By

Published : Dec 29, 2019, 11:47 PM IST

ലോസാൻ: ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി. ടൈ ബ്രേക്കറില്‍ ചൈനീസ് താരം ലീ ടിങ്ജിയെ വീഴ്ത്തിയാണ് താരം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

മൂന്നാം ദിവസം കളി ആരംഭിക്കുമ്പോൾ ജയിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് കൊനേരു പറഞ്ഞു. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കാനാണ് ആഗ്രഹിച്ചത്. ടൈ ബ്രേക്കർ കളിക്കുമെന്ന് വിചാരിച്ചില്ലെന്നും അവർ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ദിവസം ആരംഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു കൊനേരു. മൂന്നാം ദിനം കൊനേരു, ടിങ്ജി, അത്‌ലെയ്ക് എന്നിവരാണ് ഒന്നാം സ്ഥാനത്തിനായി മത്സരിച്ചത്. പുരഷ വിഭാഗത്തില്‍ നോർവെയുടെ മാഗ്നസ് കാൾസണ്‍ കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ പരാജയം അറിയാതെ മുന്നേറിയ താരത്തിന്‍റെ അക്കൗണ്ടില്‍ എട്ട് വിജയവും ഏഴ് സമനിലയുമാണ് ഉള്ളത്.

ABOUT THE AUTHOR

...view details