കേരളം

kerala

ETV Bharat / sports

മേരി കോം ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ - ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്

51 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയെ പരാജയപ്പെടുത്തി.

മേരി കോം ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍

By

Published : Oct 10, 2019, 11:51 AM IST

മോസ്‌കോ:ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് മേരി കോം. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയെ ഇടിച്ചുവീഴ്ത്തിയ മേരി കോം സെമിയില്‍ പ്രവേശിച്ചു.

51 കിലോ വിഭാഗത്തില്‍ മത്സരിച്ച മേരി കോം ഇതിന് മുമ്പ് രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. അര മണിക്കൂര്‍ മാത്രമാണ് മത്സരമുണ്ടായിരുന്നത്. മൂന്നാം സീഡായ മേരി കോമിന് മുന്നില്‍ പിടിച്ചു നില്‍ക്കാതെ തളരുകയായിരുന്നു കൊളംബിയന്‍ താരം. 36 കാരിയായ മേരി കോം ആറ് തവണ ലോക ചാമ്പ്യനായിട്ടുണ്ട്. 45, 48 കിലോ വിഭാഗങ്ങളിലാണ് ഇതിന് മുമ്പുണ്ടായിരുന്ന മത്സര വിഭാഗങ്ങള്‍. സെമിയിലെത്തിയാല്‍ മേരി കോമിന് വെങ്കല മെഡലിനെങ്കിലും അര്‍ഹയാകും.

ABOUT THE AUTHOR

...view details