മുംബൈ; ഇന്ത്യൻ മണ്ണിലേക്ക് വിരുന്നെത്തുന്ന നാഷണല്‍ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ മത്സരങ്ങൾക്കായി മുംബൈ നഗരം ഒരുങ്ങി. ഇന്ന് നടക്കുന്ന ആദ്യ പ്രീസീസൺ എൻബിഎ മത്സരത്തില്‍ സാക്രമെന്‍റോ കിംഗ്സും ഇന്ത്യാനാ പേസേഴ്സും ഏറ്റുമുട്ടും. മുംബൈ വർളിയിലെ എസ് വി പി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം.
എൻബിഎ വരുന്നു; ഇന്ത്യക്ക് ഇനി ബാസ്ക്കറ്റ്ബോൾ ആവേശം - RELIANCE FOUNDATION
റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനി ' മാച്ച് ബോൾ ' കൈമാറുന്നതോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. യുട്യൂബ് സെൻസേഷൻ ഭുവൻ ബാം ദേശീയ ഗാനം ആലപിക്കുന്നതോടെ മത്സരം ആരംഭിക്കും.
ഇന്ത്യക്ക് ഇനി ബാസ്ക്കറ്റ്ബോൾ ആവേശം
അമേരിക്കയിലെയും കാനഡയിലെയും 30 പ്രമുഖ പ്രൊഫഷണല്‍ ടീമുകൾ പങ്കെടുക്കുന്ന എൻബിഎ ഇന്ത്യയില്‍ പ്രീസീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ മേധാവി നിത അംബാനി പറഞ്ഞിരുന്നു. റിലയൻസ് ഫൗണ്ടേഷന് കീഴില്‍ ഇന്ത്യയിലെ 34 നഗരങ്ങളില്‍ നിന്നായി ഒരു കോടിയോളം കുട്ടികൾ ജൂനിയർ എൻബിഎയുടെ ഭാഗമാണ്. ഇന്ത്യയില്‍ മത്സരങ്ങൾ നടത്തുന്നതിന് പിന്നില്‍ സാക്രമെന്‍റോ കിങ്സിന്‍റെ ഉടമ ഇന്ത്യൻ വംശജനായ വിവേക് രണദിവെയുടെ താല്‍പര്യവുമുണ്ട്.