കേരളം

kerala

ETV Bharat / sports

ഇന്ത്യൻ വെൽസ് ഓപ്പണ്‍ : ഇഗാ സ്വിറ്റെകിന് കിരീടം ; സക്കാരി വീണു - ഇഗാ സ്വിറ്റെക്

സക്കാരിക്കെതിരെ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്‍റെ വിജയം

Indian Wells  Iga Swiatek beats Maria Sakkari  Iga Swiatek wins Indian Wells WTA 1000 title  ഇന്ത്യൻ വെൽസ് ഓപ്പണ്‍  ഇന്ത്യൻ വെൽസ് ഓപ്പണ്‍: ഇഗാ സ്വിറ്റെകിന് കിരീടം  ഇഗാ സ്വിറ്റെക്  മരിയ സക്കാരി
ഇന്ത്യൻ വെൽസ് ഓപ്പണ്‍: ഇഗാ സ്വിറ്റെകിന് കിരീടം; മരിയ സക്കാരി വീണു

By

Published : Mar 21, 2022, 4:12 PM IST

കാലിഫോര്‍ണിയ : ഇന്ത്യൻ വെൽസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് കിരീടം പോളണ്ടിന്‍റെ ഇഗാ സ്വിറ്റെകിന്. ഫൈനലിൽ ഗ്രീസിന്‍റെ മരിയ സക്കാരിയെയാണ് 20കാരിയായ ഇഗാ തോല്‍പ്പിച്ചത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്‍റെ വിജയം. സ്കോര്‍: 6-4, 6-1. വിജയത്തോടെ ഡബ്ല്യുടിഎ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും പോളിഷ് താരത്തിനായി. സക്കാരി മൂന്നാം സ്ഥാനത്തുണ്ട്.

അതേസമയം ഡബ്ല്യുടിഎ 1000 സീരീസില്‍ ഇഗായുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. നേരത്തെ ഖത്തര്‍ ഓപ്പണിലും കിരീടമുയര്‍ത്താന്‍ ഇഗായ്‌ക്കായിരുന്നു.

also read: All England Open Finals : ലക്ഷ്യയുടെ കുതിപ്പ് വെള്ളിയിലവസാനിച്ചു

എസ്‌റ്റോണിയയുടെ അനെറ്റ് കോന്‍റവീറ്റിനെ കീഴടക്കിയായിരുന്നു താരം ആദ്യ ഡബ്ല്യുടിഎ 1000 കിരീടം ഖത്തറില്‍ ഉയര്‍ത്തിയത്.

ABOUT THE AUTHOR

...view details