കേരളം

kerala

ETV Bharat / sports

ഒളിംപിക്‌സ് യോഗ്യതയിലേക്കടുത്ത് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമുകള്‍

ഒളിംപിക്‌സ് യോഗ്യതയ്‌ക്കായുള്ള മത്സരത്തില്‍ ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ച്  ഇന്ത്യന്‍ പുരുഷ ടീമും സ്വീഡനെ പരാജയപ്പെടുത്തി വനിതാ ടീമും പ്രീ ക്വാര്‍ട്ടറിലെത്തി. ഒരു ജയം കൂടി നേടി ക്വാര്‍ട്ടറിലെത്തിയാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാം.

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീം  Olympic berth  olympics  Olympics 2020  ടോക്കിയോ ഒളിംപിക്‌സ്
ഒളിംപിക്‌സ് യോഗ്യതയിലേക്കടുത്ത് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമുകള്‍

By

Published : Jan 23, 2020, 9:00 PM IST

ഗോണ്ടോമാല്‍ (പോര്‍ച്ചുഗല്‍): 2020 ടോക്കിയോ ഒളിംപിക്‌സിന്‍റെ പടിക്കലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടേബിള്‍ ടീം. ഒരു ജയംകൂടി നേടിയാല്‍ വനിതാ ടീമിനും, പുരുഷ ടീമിനും ടോക്കിയോയിലെത്താം. അങ്ങനെ സംഭിച്ചാല്‍ അത് ചരിത്രമാകും. കാരണം ഇതുവരെ ഒരു ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീം ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടില്ല. പോര്‍ച്ചുഗലില്‍ നടക്കുന്ന ഒളിപിക്‌സ് യോഗ്യതയ്‌ക്കായുള്ള മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ലക്‌സംബര്‍ഗിനെയും, വനിതാ ടീം സ്വീഡനെയും പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുവര്‍ക്ക് ഒളിംപിക് യോഗ്യത ലഭിക്കും.

ഡബിള്‍സില്‍ ശരത്‌ കമാല്‍, ഹര്‍മീത് ദേശായി സഖ്യം എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ലക്‌സംബര്‍ഗിന്‍റെ ഗില്ലെസ് മിച്ചെല്‍ എറിക് ഗോള്‍ഡ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-9, 16-14 , 11-6. സിംഗിള്‍സില്‍ ജി. സത്യന്‍ ആദ്യ രണ്ട് സെറ്റുകള്‍ തോറ്റ ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ലൂക്ക മ്ലാഡെനോവിക്കായിരുന്ന സത്യന്‍റെ എതിരാളി. സ്‌കോര്‍ 8-11, 9-11, 11-3, 13-11, 11-6. സിംഗിള്‍സില്‍ മത്സരിച്ച രണ്ടാമതായ മത്സരിച്ച ശരത്‌ കമാലും ജയം സ്വന്തമാക്കിയതോടെ ലക്‌സംബര്‍ഗിനെതിരെ ഇന്ത്യ 3 -0ന് ജയിച്ചു. സ്ലോവാനിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

3-2 നാണ് വനിതാ ടീം സ്വീഡനെ പരാജയപ്പെടുത്തിയത്. രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച മാനിക ബാത്ര, മൂന്നാം സിംഗിള്‍സ് ജയിച്ച അര്‍ച്ചന കമ്മത്ത് എന്നിവരാണ് സ്വീഡനെ തകര്‍ത്തത്. പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയയാണ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ എതിരാളികള്‍.

ABOUT THE AUTHOR

...view details