കേരളം

kerala

ETV Bharat / sports

സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി കായിക താരങ്ങള്‍ - Independence Day

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ നടന്ന പരിപാടിയില്‍ കായിക താരങ്ങള്‍ പങ്കെടുത്തിരുന്നു.

Mary Kom  VVS Laxman  Virender Sehwag  Sachin Tendulkar  Lovlina Borgohain  Neeraj Chopra  PV Sindhu  നീരജ് ചോപ്ര  മേരി കോം  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  അനില്‍ കുംബ്ലെ  യുവ്‌രാജ് സിങ്  Independence Day  സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി കായിക താരങ്ങള്‍

By

Published : Aug 15, 2021, 3:53 PM IST

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി വിവിധ മേഖലകളിൽ നിന്നുള്ള കായിക താരങ്ങള്‍.

ബോക്സര്‍ മേരി കോം, ജാവലിന്‍ താരം നീരജ് ചോപ്ര, മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്‌മണ്‍, അനില്‍ കുംബ്ലെ, യുവ്‌രാജ് സിങ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ , വസീം ജാഫര്‍, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിങ് എന്നിങ്ങനെ നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

also read:ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കളമൊഴിഞ്ഞു; വിരമിക്കൽ 28-ാം വയസിൽ

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ നടന്ന പരിപാടിയിലും കായിക താരങ്ങള്‍ പങ്കെടുത്തിരുന്നു.

മേരികോം, മന്‍പ്രീത് സിങ്, റാണി റാംപാല്‍, പിവി സിന്ധു, നീരജ് ചോപ്ര, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയ താരങ്ങളാണ് ചെങ്കോട്ടയിലെ ചടങ്ങിനെത്തിയിരുന്നത്.

കൊവിഡിനെ തുടര്‍ന്ന് വലിയ പൊതുപരിപാടികളില്ലാതെയാണ് രാജ്യം ഇക്കുറി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

ABOUT THE AUTHOR

...view details