കേരളം

kerala

ETV Bharat / sports

Indian Men 4x400 Relay Team Make Asian Record : ഏഷ്യന്‍ റെക്കോഡ് തകര്‍ത്തു ; 3 മലയാളികളുളള പുരുഷ റിലേ ടീം ലോക ചാമ്പ്യൻഷിപ്പ്സ് ഫൈനലില്‍ - അമോജ് ജേക്കബ്

Indian Men 4x400 Relay Team Qualify For Final Of World Athletics Championships 2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്സ്‌ 4x400 മീറ്റർ റിലേയില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ പ്രതീക്ഷ

World Athletics Championships 2023  World Athletics Championships  Indian Men 4x400 Relay Team Make Asian Record  Muhammed Anas  Muhammed Ajmal  Amoj Jacob  ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ്  ഇന്ത്യന്‍ പുരുഷ റിലേ ടീം  മുഹമ്മദ് അജ്‌മൽ  അമോജ് ജേക്കബ്  മുഹമ്മദ് അനസ്
Indian Men 4x400 Relay Team Make Asian Record

By ETV Bharat Kerala Team

Published : Aug 27, 2023, 2:13 PM IST

ബുഡാപെസ്റ്റ് :ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ (World Athletics Championships) മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ പുരുഷ റിലേ ടീം (Indian Men 4x400 Relay Team Qualify For Final Of World Athletics Championships 2023). ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്സ്‌ 4x400 മീറ്റർ റിലേയില്‍ ഏഷ്യന്‍ റെക്കോഡോടെ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു (Indian men 4x400m relay team Aisa record). 2 മിനിട്ട് 59.05 സെക്കന്‍ഡിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം പൂര്‍ത്തിയാക്കിയത്. നേരത്തെ 2 മിനിട്ട് 59.51 സെക്കന്‍ഡില്‍ ജപ്പാനായിരുന്നു ഏഷ്യന്‍ റെക്കോഡ് കയ്യടക്കി വച്ചത്.

മലയാളികളായ അമോജ് ജേക്കബ് (Amoj Jacob), മുഹമ്മദ് അജ്‌മൽ (Muhammed Ajmal), മുഹമ്മദ് അനസ് (Muhammed Anas), തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരാണ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കായി മത്സരിക്കാന്‍ ഇറങ്ങിയത്. മലയാളിയായ മിജോ ചാക്കോ കുര്യൻ (Mijo Chacko Kurian) തമിഴ്‌നാട്ടുകാരനായ അനിൽ രാജലിംഗം എന്നിവരും ടീമിന്‍റെ ഭാഗമാണ്.

16 ടീമുകളെ എട്ട് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ഒന്നാം സെമി ഫൈനലില്‍ അമേരിക്കയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തിയത്. 2 മിനിട്ട് 58.47 സെക്കന്‍ഡിലാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. ശക്തരായ ബ്രിട്ടന്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്‌തത്.

രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ഫൈനലില്‍ എത്തിയ ഒമ്പത് ടീമുകളില്‍ മികച്ച രണ്ടാമത്തെ സമയവും ഇന്ത്യയുടേതാണ്. ഇതോടെ ഇന്ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലും മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മെഡല്‍ നേടാന്‍ ടീമിന് കഴിയും. ഇന്ന് രാത്രി ഒരു മണിക്കാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 4x400 മീറ്റർ റിലേ ഫൈനല്‍ നടക്കുക.

നീരജ് ചോപ്രയും ഇന്നിറങ്ങും : പുരുഷ ജാവലിനില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയും (Neeraj chopra) ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുന്നുണ്ട്. രാത്രി 11.45നാണ് പുരുഷ ജാവലിന്‍ ഫൈനല്‍ നടക്കുക. ഇന്ത്യയുടെ ഡിപി മനു ( DP Manu), കിഷോര്‍ ജെന (Kishore Jena) എന്നിവരും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

ALSO READ: Neeraj Chopra vs Arshad Nadeem നീരജിന് കടുപ്പമാവും; പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമും ഫൈനലില്‍

സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര (Neeraj Chopra Qualifies For World Athletics Championships Final) 88.77 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 83 മീറ്ററായിരുന്നു ഫൈനലിന് ഓട്ടോമാറ്റിക് യോഗ്യതയ്‌ക്കുള്ള കുറഞ്ഞ ദൂരം. ഓട്ടോമാറ്റിക് യോഗ്യത നേടിയതോടെ 2024-ലെ പാരീസ് ഒളിമ്പിക്‌സ് ബെര്‍ത്ത് ഉറപ്പിക്കാനും 25-കാരനായ നീരജിന് കഴിഞ്ഞിട്ടുണ്ട്. മറുവശത്ത് ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ ലഭിച്ചില്ലെങ്കിലും മൊത്തത്തിലുള്ള പട്ടികയില്‍ ആദ്യ 12-ല്‍ എത്തിയതോടെയാണ് ഡിപി മനു, കിഷോര്‍ ജെന എന്നിവര്‍ക്ക് ഫൈനലില്‍ ഇടം ലഭിച്ചത്.

ABOUT THE AUTHOR

...view details