ബെര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിത ലോണ്‍ ബോള്‍ ടീമിന് സ്വര്‍ണം. ഗെയിംസിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് നാലാം സ്വര്‍ണം; ലോണ്‍ ബോളില്‍ ചരിത്രം കുറിച്ച് വനിതാസംഘം - lawn bowls gold medal for indian team
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 ന് തോൽപ്പിച്ചാണ് ഇന്ത്യന്‍ വനിത സംഘം ചരിത്ര നേട്ടം സ്വന്തമാക്കിയത്
![കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് നാലാം സ്വര്‍ണം; ലോണ്‍ ബോളില്‍ ചരിത്രം കുറിച്ച് വനിതാസംഘം cwg cwg2022 india 4th gold medal കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്‌ക്ക് നാലാം സ്വര്‍ണം ഇന്ത്യന്‍ ലോണ്‍ബോള്‍ ടീമിന് സ്വര്‍ണം lawn bowls india lawn bowls team lawn bowls gold medal for indian team cwg lawn bowls result](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15996099-thumbnail-3x2-lawnball.jpg)
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് നാലാം സ്വര്‍ണം; ലോണ്‍ ബോളില്‍ ചരിത്രം കുറിച്ച് വനിതസംഘം
സ്വര്‍ണ മെഡലിനായുള്ള കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 17-10 ന് തോൽപ്പിച്ചാണ് ഇന്ത്യന്‍ വനിത സംഘം ചരിത്ര നേട്ടം സ്വന്തമാക്കിയത്. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചത്. സെമിഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ കീഴടക്കിയായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ മുന്നേറ്റം.