ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.പി സേതുരാമന്‍. ഒന്‍പത് റൗണ്ട് മത്സരങ്ങളില്‍ ആറുവിജയവും മൂന്ന് സമനിലയും ഉൾപ്പെടെ 7.5 പോയിന്‍റ് സ്വന്തമാക്കിയാണ് താരം കിരീടം നേടിയത്. ഒന്‍പതാമത്തെയും അവസാനത്തെയും റൗണ്ടില്‍ ഹക്കോബയനെ കീഴടക്കിയാണ് താരം കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്‍റിലെ ടോപ് സീഡായ സേതുരാമന്‍ തോല്‍വിയറിയാതെയാണ് കിരീടത്തിലേക്കെത്തിയത്. റഷ്യയുടെ ഡാനില്‍ യുഫയെ മറികടന്നാണ് സേതുരാമന്‍ കിരീടം സ്വന്തമാക്കിയത്. യുഫ രണ്ടാം സ്ഥാനം നേടി. ഇന്ത്യയുടെ മറ്റൊരു താരമായ കാര്‍ത്തികേയന്‍ മുരളി ടൂര്‍ണമെന്‍റില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.