കേരളം

kerala

ETV Bharat / sports

പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; ടി20 പരമ്പരയില്‍ അഫ്‌ഗാനിസ്ഥാനെ കെട്ടുകെട്ടിച്ച് ഇന്ത്യ - ഇന്ത്യക്ക് പരമ്പര

India Won The T20 Cricket Series With Afghanistan: അഫ്‌ഗാനെ തകര്‍ത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Jan 14, 2024, 10:32 PM IST

ഇന്‍ഡോര്‍: അഫ്‌ഗാനെ തകര്‍ത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടി20യിൽ അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് അപരാജിത ലീഡ് നേടിയത്(India Won The T20 Cricket Series With Afghanistan).

മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഹിറ്റ്മാനും സംഘവും സ്വന്തമാക്കിയത്. അഫ്‌ഗാൻ ഉയര്‍ത്തിയ 173 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്‍റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

ABOUT THE AUTHOR

...view details