ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് (Asian Games 2023) വനിത കബഡിയില്‍ (Women's Kabaddi) ഇന്ത്യയ്‌ക്ക് സ്വര്‍ണം. ഇന്ന് നടന്ന ഫൈനലില്‍ ചെനീസ് തായ്‌പെയ് ടീമിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത് (India Women's Team Win Gold In Asian Games Kabaddi). അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന പോരാട്ടത്തില്‍ 26-25 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിത കബഡി ടീം ജയം പിടിച്ചത് (Asian Games 2023 Women's Kabaddi Final Score).
കബഡിയിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍ സ്വന്തമാക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചു. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡല്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഗെയിംസിന്‍റെ പതിനാലാം ദിനത്തില്‍ ഇന്ത്യ അമ്പെയ്‌ത്തിലൂടെയാണ് മെഡല്‍ വേട്ട തുടങ്ങിവച്ചത്. അമ്പെയ്‌ത്ത് പുരുഷ വ്യക്തിഗത വിഭാഗം പോരാട്ടത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങളായ ഓജസ് പ്രവീൺ (Ojas Pravin), അഭിഷേക് വര്‍മ (Abhishek Verma) എന്നിവരായിരുന്നു സ്വന്തമാക്കിയത്. വ്യക്തിഗത വിഭാഗം വനിതകളുടെ പോരാട്ടത്തില്‍ ജ്യോതി സുരേഖ വെന്നം (Jyoti Surekha Vennam), അദിതി ഗോപിചന്ദ് സ്വാമി (Aditi Gopichand Swami) എന്നിവര്‍ സ്വര്‍ണവും വെങ്കലവും നേടുകയായിരുന്നു.