പാരീസ് : ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം. ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകകപ്പ് സ്റ്റേജ് 3-ല്‍ 5-1എന്ന സ്കോറിന് മെക്സിക്കോയെയാണ് സംഘം പരാജയപ്പെടുത്തിയത്.
ഈ വര്‍ഷത്തില്‍ മൂവര്‍ സംഘം അന്താരാഷ്ട്ര തലത്തില്‍ കണ്ടെത്തുന്ന രണ്ടാമത്തെ സ്വര്‍ണ മെഡല്‍ കൂടിയാണിത്. ടീമിന്‍റെ സ്വര്‍ണ മെഡല്‍ നേട്ടത്തെക്കുറിച്ച് ലോക ആര്‍ച്ചറി ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഒളിമ്പിക് ക്വാളിഫയറിന്‍റെ ഭാഗമല്ലാത്ത മത്സരമാണിത്.