മുംബൈ: ഇന്ത്യൻ വനിത ഫുട്ബോൾ ടീമിന് തിരിച്ചടിയായി ടീം അംഗങ്ങൾക്ക് കൊവിഡ്. ടീമിലെ 13 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി. ഇതോടെ ചൈനീസ് തായ്‌പേയ്‌ക്ക് മൂന്ന് പോയിന്‍റ് ലഭിച്ചു.
ഇന്നത്തെ മത്സരത്തിനായി തായ്‌പെയ് ടീം മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയത്. കളിക്കാനിറങ്ങാനുള്ള താരങ്ങൾ പോലും ടീമിൽ ഇല്ല എന്നതിനാൽ ഇന്ത്യ മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് അറിയിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇറാനെതിരെ സമനില വഴങ്ങിയതിനാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു.