ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി മോട്ടോജിപി ബൈക്ക് റേസിന് ഇന്ത്യ വേദിയാകുന്നു. 2023ലാണ് ഇന്ത്യയില്‍ മോട്ടോജിപി റേസ് നടക്കുക. ഉത്തര്‍പ്രദേശിലെ ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ടിലാണ് മത്സരം നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിന് നേരത്തെ ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ട് വേദിയായിട്ടുണ്ട്.
2011, 2013 വര്‍ഷങ്ങളിലാണ് ഇവിടെ ഫോര്‍മുല വണ്‍ മത്സരം നടന്നത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് നിരവധി ആരാധകരുണ്ടെന്നും മത്സരങ്ങള്‍ ഇവിടെ നടത്താന്‍ ആവേശമുണ്ടെന്നും മോട്ടോജിപി ഓർഗനൈസറും പ്രൊമോട്ടറുമായ ഡോർണയുടെ ചീഫ് എക്‌സിക്യൂട്ടീവായ കാർമെലോ എസ്‌പെലെറ്റ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയില്‍ മോട്ടോജിപി എത്തുന്നോതോടെ ടൂവീലര്‍ വിപണിയില്‍ വമ്പന്‍ കുതിച്ചുചാട്ടവും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ 200 മില്യണിലധികം മോട്ടോര്‍ സൈക്കിളുകളാണ് രാജ്യത്തുള്ളത്. ഇത് ചരിത്രപരമാണെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് പറഞ്ഞു. ഇത്തരമൊരു ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് അഭിമാനകരമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു.
അടുത്ത വര്‍ഷം ഇന്ത്യയ്ക്ക് പുറമേ കസാഖിസ്ഥാനും മോട്ടോജിപിക്ക് വേദിയാവുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളാണ് മോട്ടോജിപിക്ക് വേദിയാവാറുള്ളത്. സമീപകാലത്തായുള്ള കാണികളുടെ ഗണ്യമായ കുറവാണ് വേദിമാറ്റത്തിന് അധികൃതരെ ചിന്തിപ്പിച്ചത്.
also read: ടി20 ലോകകപ്പ്: കിട്ടിയാല്‍ സൂപ്പർ ലോട്ടറി, വമ്പന്‍ തുക പ്രഖ്യാപിച്ച് ഐസിസി