ചെന്നൈ : 44-ാം ലോക ചെസ് ഒളിമ്പ്യാഡിന് ചെന്നൈ ആതിഥേയത്വം വഹിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ചൊവ്വാഴ്‌ച ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
റഷ്യയിലെ മോസ്കോയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ യുക്രൈനിലെ പ്രതിസന്ധിയെത്തുടർന്ന് ലോക ചെസ് സംഘടനയായ ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) യൂറോപ്യൻ രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. ഭിന്നശേഷിയുള്ളവർക്കുള്ള ആദ്യ ചെസ് ഒളിമ്പ്യാഡും, 93-ാം ഫിഡെ കോൺഗ്രസും റഷ്യയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 8 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക.