ബിർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായ സ്ക്വാഷ് താരം അനാഹത് സിങ്ങിന് വിജയത്തുടക്കം. വനിത സിംഗിൾസ് വിഭാഗത്തിലാണ് 14കാരിയായ അനാഹത് മിന്നും തുടക്കം കുറിച്ചത്. സെന്‍റ് വിൻസെന്‍റ് ആൻഡ് ഗ്രനേഡൈൻസിന്‍റെ ജാഡ റോസിനെയാണ് അനാഹത് അനായാസം കീഴടക്കിയത്.
ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് അനാഹത്തിന്‍റെ ജയം. സ്‌കോര്‍:11-5, 11-2, 11-0. വിജയം ആവേശകരമാണെന്ന് മത്സര ശേഷം അനാഹത്ത് പറഞ്ഞു. "ഇത് എന്‍റെ ആദ്യ സീനിയർ ടൂർണമെന്‍റാണ്, അതിനാൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, പക്ഷേ മത്സരം തുടരുമ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല." അനാഹത് കൂട്ടിച്ചേര്‍ത്തു.