കൊല്‍ക്കത്ത: തുടർച്ചയായി രണ്ടാം തവണയും ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. അവസാന യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടാനിരിക്കെയാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പലസ്‌തീൻ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഫിലിപ്പീൻസിനെ തകർത്ത് വിട്ടതാണ് നീലപ്പടയക്ക് തുണയായത്.
പലസ്‌തീൻ തുണച്ചു; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തവണയും ഏഷ്യന്‍ കപ്പ് യോഗ്യത
ഗ്രൂപ്പ് ബിയിയില്‍ പലസ്‌തീൻ, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്.
ഇന്നത്തെ മത്സരത്തിൽ ഹോങ്കോങ്ങിനെ മറികടക്കാനായാൽ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ജേതാക്കളായി ഏഷ്യൻ കപ്പിന് പങ്കെടുക്കാം. സമനിലയോ തോൽവിയോ ആണ് ഫലമെങ്കിൽ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ ഉൾപ്പെട്ട് യോഗ്യത നേടും. നിലവിൽ ഗ്രൂപ്പ് ഡിയിൽ 6 പോയിന്‍റാണ് ഇരുടീമുകൾക്കുമെങ്കിലും ഗോൾ വ്യത്യാസത്തിൽ ഹോങ്കോങ്ങാണ് ഗ്രൂപ്പിൽ ഒന്നാമത്.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീമുകളും ഒപ്പം മികച്ച അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക. ഗ്രൂപ്പുകളിൽ മികച്ച രണ്ടാം സ്ഥാനക്കാരായ ആറു ടീമുകളിൽ അഞ്ചിനും ഏഷ്യാ കപ്പിന് ബർത്ത് ഉറപ്പായിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനത്തുള്ള ടീം യോഗ്യത നേടിയത്. ആദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ കപ്പില്‍ കളിക്കുന്നത്.