ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും, എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍റെ (ബി.ഡബ്ല്യു.എഫ്) വേള്‍ഡ് ടൂര്‍ 500 ടൂര്‍ണമെന്‍റ് സീരിസിന്‍റെ ഭാഗമായാണ് ഇന്ത്യ ഓപ്പണ്‍ നടത്തുന്നത്. നേരത്തെ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്ത്, സൈന നെഹ്‌വാൾ, മാളവിക ബൻസോദ് എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിരുന്നു.
ഈജിപ്ഷ്യന്‍ താരം ആദം ഹാത്തിം എല്‍ഗമലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവായ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. വെറും 25 മിനിട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്കോർ 21-15, 21-7.