കേരളം

kerala

ETV Bharat / sports

ഒളിമ്പിക് യോഗ്യത; ആതിഥേയത്വം വഹിക്കാന്‍ ഒരുക്കമെന്ന് ബിഎഫ്ഐ - കൊറോണ വൈറസ് വാർത്ത

ഒളിമ്പിക് യോഗ്യതാ മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെന്ന് ബോക്‌സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Coronavirus News Olympic Qualifiers News ബോക്‌സിങ് വാർത്ത കൊറോണ വൈറസ് വാർത്ത
ബോക്‌സിങ്

By

Published : Jan 24, 2020, 6:52 AM IST

ന്യൂഡല്‍ഹി: ബോക്സിങ്ങിലെ ഒളിമ്പിക് യോഗ്യത മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാന്‍ തെയ്യാറാണെന്ന് ബോക്‌സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടർന്ന് വുഹാനില്‍ നിന്ന് ഈ ഇനത്തിലെ ഒളിമ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിയതിനെ തുടർന്നാണ് ബിഎഫ്‌ഐ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് ഭീതി.

ഒളിമ്പിക് യോഗ്യത മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാന്‍ തെയ്യാറാണെന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു. ഇതു സംബന്ധിച്ച അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. ന്യൂഡല്‍ഹിയിലെ സ്‌റ്റേഡിയം കോപ്ലക്‌സില്‍ മത്സരത്തിന് വേദി ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 2018-ല്‍ ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ച് ഇന്ത്യക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഎഫ്‌ഐയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും രംഗത്ത് വന്നു. ഫെബ്രുവരി മൂന്ന് മുതല്‍ 15 വരെയാണ് നേരത്തെ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. വുഹാനില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് 17 പേർക്ക് ജീവന്‍ നഷ്‌ടപെട്ടിട്ടുണ്ട്. കൂടതെ 550 പേർക്ക് വൈറസ് ബാധയും ഉണ്ടായിട്ടുണ്ട്‌.

ABOUT THE AUTHOR

...view details