മലേഷ്യ :സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യയ്ക്കു കിരീടം. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്. ജോഹർ കപ്പിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2104ലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു. തുടർന്ന് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്‍റെ 14-ാം മിനിട്ടിൽ ഇന്ത്യയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. സുദീപ് ചിർമാകോയുടെ വകയായിരുന്നു ഗോൾ. എന്നാൽ അധികം വൈകാതെ 29-ാം മിനിട്ടിൽ ജാക്ക് ഹോളണ്ടിലൂടെ ഓസ്‌ട്രേലിയ മറുപടി ഗോൾ നേടി.