ന്യൂഡൽഹി: ഐഎസ്‌എസ്എഫ് ലോകകപ്പിൽ (ഷൂട്ടിങ് ലോകകപ്പ്) 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ മൂന്ന് മെഡലുകളും നേടി ഇന്ത്യ. ഫൈനലിൽ ഇന്ത്യയുടെ തന്നെ രാഹി സർണോബാത്തിനെ തോല്‍പ്പിച്ച് ചിങ്കി യാദവാണ് സ്വർണം നേടിയത്. 32-30 എന്ന സ്കോറിനായിരുന്നു 23കാരിയുടെ സ്വര്‍ണനേട്ടം.
ഷൂട്ടിങ് ലോകകപ്പ്; 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ എല്ലാ മെഡലുകളും ഇന്ത്യയ്ക്ക് - shooting world cup
ന്യൂഡൽഹിയിലെ കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.
ഷൂട്ടിങ് ലോകകപ്പ്; 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ എല്ലാ മെഡലുകളും ഇന്ത്യയ്ക്ക്
രാഹി സർണോബാത്ത് വെള്ളി മെഡൽ നേടിയപ്പോള്‍. ഈ ഇനത്തില്‍ തന്നെ 19 കാരിയായ മനു ഭേക്കർ വെങ്കല മെഡൽ നേടി. ന്യൂഡൽഹിയിലെ കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്. ഇതാദ്യമായാണ് ടൂർണമെന്റി ഇന്ത്യ ഒരിനത്തിലെ മൂന്ന് മെഡലുകളും നേടുന്നത്. അതേസമയം ഈ മൂന്ന് പേരും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.