ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യ 2-0ന് മുന്നിലായിരുന്നു.
CWG 2022 | ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ; പുരുഷ ഹോക്കി ഫൈനലിൽ, മെഡലുറപ്പിച്ചു - mandeep singh
ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗ്, ജുഗ്‍രാജ് സിംഗ്, അഭിഷേക് എന്നിവരാണ് ഗോളുകള്‍ നേടിയത്.
മൂന്നാം ക്വാര്‍ട്ടറിൽ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ മടക്കിയപ്പോള്‍ നാലാം ക്വാര്‍ട്ടറിൽ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. മത്സരത്തിന്‍റെ അവസാന മിനിറ്റിൽ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ കൂടി നേടിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.
ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗ്, ജുഗ്‍രാജ് സിംഗ്, അഭിഷേക് എന്നിവരാണ് ഗോളുകള്‍ നേടിയത്. മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിയ ഇന്ത്യ ടൂർണമെന്‍റിൽ തോൽവിയറിയാതെ കുതിക്കുകയാണ്. ശക്‌തരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഈ മത്സരത്തിലെ വിജയികളെയാണ് നാളെ (ആഗസ്റ്റ് 8) നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക.