കേരളം

kerala

ETV Bharat / sports

മലയാളിക്കരുത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ കിരീടം ഇന്ത്യയ്ക്ക് - തോമസ് കപ്പിൽ ഇന്ത്യക്ക് കിരീടം

14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്

ചരിത്ര നേട്ടം; തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം
ചരിത്ര നേട്ടം; തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം

By

Published : May 15, 2022, 4:04 PM IST

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്താണ് ഇന്ത്യ കിരീടമണിഞ്ഞത്. തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ കിരീട നേട്ടമാണിത്.

14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.

ലോക അഞ്ചാം നമ്പർ താരം ആന്റണി സിനിസുക ജിന്റിംഗിനെ 2-1ന് തകർത്ത് ലക്ഷ്യ സെന്നാണ് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. സ്‌കോർ 8-21 21-17 21-16. പിന്നാലെ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ-കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് തകർത്ത് ലീഡ് വർധിപ്പിച്ചു.

തുടർന്ന് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ജൊനാഥൻ ക്രിസ്റ്റിയെ 21-15, 23-21 സ്‌കോറിന് മറികടന്ന് കിഡംബി ശ്രീകാന്ത് ഇന്ത്യക്ക് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

ABOUT THE AUTHOR

...view details