കേരളം

kerala

ETV Bharat / sports

വനിത ഹോക്കി ലോകകപ്പ് : ഇന്ത്യയെ സവിത പുനിയ നയിക്കും

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ലോകകപ്പ് ടീമിൽ ഇടം നേടിയില്ല

വനിത ഹോക്കി ലോകകപ്പ്  Womens Hockey World Cup  India announces FIH Women Hockey World Cup squad  വനിത ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  ഇന്ത്യയെ സവിത പുനിയ നയിക്കും  injured Rani Rampal misses out  Savita Punia to lead Indias 18 member squad
വനിത ഹോക്കി ലോകകപ്പ്: ഇന്ത്യയെ സവിത പുനിയ നയിക്കും

By

Published : Jun 21, 2022, 10:04 PM IST

ഡൽഹി : വനിത ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നുമുതല്‍ 17വരെ നെതര്‍ലാന്‍ഡിലും സ്പെയിനിലുമായാണ് ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 18 അംഗ ടീമിനെ ഗോൾകീപ്പർ സവിത പുനിയ നയിക്കും.

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ലോകകപ്പ് ടീമിൽ ഇടം നേടിയില്ല. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്. റാണിയൊഴികെ ഒളിമ്പിക്‌സിന്‍റെ ഭാഗമായ താരങ്ങളെല്ലാം ടീമിൽ ഇടം പിടിച്ചു.

ഗോള്‍ കീപ്പറായ സവിതയ്ക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്‍, ഉദിത എന്നിവരാണുള്ളത്. മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി.

മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിള ദേവി എന്നിവരുണ്ട്. റിസർവ് താരങ്ങളായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ചൈന എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടുമായി ജൂലൈ മൂന്നിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2018ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

ഹോക്കി ലോകകപ്പിനുളള ഇന്ത്യൻ ടീം : ദേവി ഖാരിബാം, ദീപ് ഗ്രേസ് എക്ക, ഗുർജിത് കൗർ, നിക്കി പ്രഥാന്‍, ഉദിത, നിഷ, സുശീല ചാനു പുക്രംബം, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗർ, സോണിക, സലീമ ടിറ്റെ, വന്ദന കടാരിയ, ലാൽറെംസിയാമി, ഷര്‍മിള ദേവി

പകരക്കാർ : അക്ഷത ദേഖലെ, സംഗീത കുമാരി

ABOUT THE AUTHOR

...view details