മുംബൈ : മുംബൈ ക്രിക്കറ്റ് ടെസ്‌റ്റിൽ കൂറ്റൻ വിജയലക്ഷ്യവുമായി വെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യയ്ക്കുമുന്നിൽ അടിപതറി ന്യൂസിലാൻഡ്. 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ ഇതിനകം അഞ്ച് വിക്കറ്റ് നഷ്‌ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസെന്ന നിലയിലാണ് ടീം.
ഹെൻറി നിക്കോൾസ് (36), രചിൻ രവീന്ദ്ര (2) എന്നിവരാണ് ക്രീസിൽ. രണ്ടുദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ന്യൂസിലാൻഡിന് വിജയത്തിലേക്ക് 400 റൺസ് കൂടി വേണം. അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മികവ് തുടര്‍ന്ന മായങ്ക് 108 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒന്‍പത് ഫോറുമടക്കം 62 റണ്‍സെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു.
ALSO READ:Vizhinjam Drugs Party : വിഴിഞ്ഞത്ത് വന്‍ ലഹരിപ്പാര്‍ട്ടി ; സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെ പിടിച്ചു, നിരവധി പേർ കസ്‌റ്റഡിയിൽ
മൂന്നാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ - ചേതേശ്വര്‍ പൂജായ ഓപ്പണിങ് സഖ്യം 107 റണ്‍സ് നേടി. ശുഭ്‌മാന്‍ ഗില്‍ 75 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്. കോലി 84 പന്തുകള്‍ നേരിട്ട് 36 റണ്‍സെടുത്തു.
26 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്ഷര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി. ശ്രേയസ് അയ്യര്‍ (14), വൃദ്ധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ജയന്തിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.