റോം: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ സീസണില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ആദ്യമായി രണ്ടാമത്. ഇറ്റലിയിലെ ഇമോള സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ ഹാമില്‍ട്ടണെ മറികടന്ന് റഡ്‌ബുള്ളിന്‍റെ ബെല്‍ജിയന്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാന്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു. ഹാമില്‍ട്ടണിന്‍റെ കാര്‍ ട്രാക്കില്‍ നിന്നും വഴുതിയതിനെ തുടര്‍ന്ന് സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്. 31-ാം ലാപ്പിലാണ് ഹാമില്‍ട്ടണ് പിഴച്ചത്.
ഇമോള ഗ്രാന്‍ഡ് പ്രീ: ഹാമില്‍ട്ടണെ മറികടന്ന് വെര്‍സ്‌തപ്പാന്‍ ഒന്നാമത് - hamilton with record news
ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ ഇതിനകം 99 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കി. എന്നാല്‍ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ഹാമില്‍ട്ടണ് ഇന്ന് ഒന്നാമതായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല.
വെര്‍സ്‌തപ്പാന്‍
നേരത്തെ മേഴ്‌സിഡസിന്‍റെ ബോട്ടാസും ജോര്‍ജ് റസലും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റേസിന്‍റെ പകുതിക്ക് റെഡ് ഫ്ലാഗ് വീശി. അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ആര്‍ക്കും സാരമായ പരിക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.