കേരളം

kerala

ETV Bharat / sports

'ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ തയ്യാർ'; വുകമനോവിച്ചിന് മറുപടിയുമായി സ്റ്റിമാക്

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്‍റെ പരിശീലന ക്യാമ്പ് കേരളത്തിൽ നടക്കുകയാണെങ്കിൽ സൗഹൃദ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അത് തനിക്ക് സന്തോഷം നൽകുന്നതാണ് എന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍റെ പ്രസ്‌താവന

Igor Stimac says Indian football team ready to play friendly against Kerala Blasters  ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ തയ്യാറെന്ന് ഇഗോർ സ്റ്റിമാക്ക്  Ivan Vukamanovich  ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ തയ്യാർ സ്റ്റിമാക്ക്  kerala blasters  Indian football team  indian football head coach igor stimac  friendly match against indian national team
'ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ തയ്യാർ'; വുകോമനോവിച്ചിനു മറുപടിയുമായി സ്റ്റിമാക്ക്

By

Published : Jun 21, 2022, 10:59 PM IST

ഹൈദരാബാദ് : ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് മറുപടി നൽകി ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം ഒരുക്കമാണെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ ടീമിൽ തന്നെ കളിക്കുമെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്‍റെ പരിശീലന ക്യാമ്പ് കേരളത്തിൽ നടക്കുകയാണെങ്കിൽ സൗഹൃദ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അത് തനിക്ക് സന്തോഷം നൽകുന്നതാണ് എന്നതായിരിന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍റെ പ്രസ്‌താവന.

ദിവസങ്ങൾക്കു മുൻപ് ട്വിറ്ററിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ അടുത്ത പരിശീലന ക്യാമ്പും മത്സരവും കേരളത്തിൽ വെച്ചു നടത്തണമെന്ന് സ്റ്റിമാക് ആവശ്യപ്പെട്ടിരുന്നു. ഇതു റീട്വീറ്റ് ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അങ്ങിനെയെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ടീമും തമ്മിൽ ഒരു സൗഹൃദ മത്സരം സംഘടിപ്പിക്കാമെന്ന് കുറിക്കുകയും തന്‍റെ ടീമിനോട് ഒരുങ്ങാൻ പറയുകയുമുണ്ടായി.

ഇവാന്‍റെ ട്വീറ്റിന് മറുപടിയായി മത്സരം കളിക്കുന്നതിൽ തങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ഇഗോർ സ്റ്റിമാക്ക് കുറിച്ചു. എന്നാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ആ മത്സരത്തിൽ ഇന്ത്യൻ ടീമിൽ തന്നെയാവും കളിക്കുകയെന്നും സ്റ്റിമാക് പറയുന്നു.

കേരളത്തിലെ ഫുട്ബോൾ ആരാധകരോട് ഒരു അഭ്യർഥനയും സ്റ്റിമാക് നടത്തി. ദേശീയ ടീമിന്‍റെ മത്സരങ്ങൾക്കും ഫിഫ മത്സരങ്ങൾക്കും എല്ലായിടവും നീല നിറത്തിൽ പെയിന്‍റ് അടിക്കണം. മഞ്ഞപ്പടക്ക് കേരള ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹവും ആവേശവും ഒരിക്കലും അവസാനിക്കില്ലെന്നും നമ്മളിതെല്ലാം ഒരുമിച്ച് നടപ്പിലാക്കുമെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു.

ALSO READ:കേരളത്തിന് നന്ദി, ഇന്ത്യൻ ടീമുമായി കളിക്കുന്നത് സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമനോവിച്ച്

ഇന്ത്യൻ ഫുട്ബോൾ ടീമും ബ്ലാസ്റ്റേഴ്‌സും തമ്മിൽ സെപ്‌തംബറിൽ ഒരു സൗഹൃദ മത്സരം നടക്കുമെന്നുതന്നെയാണ് സ്റ്റിമാക്കിന്‍റെ വാക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ദേശീയ ടീമും തമ്മിൽ ഒരു മത്സരം കാണാൻ ആരാധകർക്ക് അവസരമൊരുങ്ങും.

ABOUT THE AUTHOR

...view details