റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി ലോക ഒന്നാം നമ്പർ വനിത താരം ഇഗാ സ്വിറ്റെക്. കളിമണ്‍ കോര്‍ട്ടിലെ കലാശപ്പോരില്‍ ടുണീഷ്യയുടെ ഒൻസ് ജാബ്യുറിനെയാണ് 20കാരിയായ പോളിഷ് താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് 27കാരിയായ ഒൻസ് ജാബ്യുര്‍ ഇഗായ്‌ക്ക് മുന്നില്‍ കീഴടങ്ങിയത്.
സ്‌കോര്‍: 6-2, 6-2.തുടര്‍ച്ചയായ 28ാമത്തെ മത്സരത്തിലും, അഞ്ചാമത്തെ ടൂര്‍ണമെന്‍റിലുമാണ് ഇഗാ ജയം പിടിക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്‌ച മാഡ്രിഡ് ഓപ്പണില്‍ കിരീടം നേടിയ ഒന്‍സ് ജാബ്യുര്‍ പുതിയ ചരിത്രം തീര്‍ത്തിരുന്നു.