കേരളം

kerala

ETV Bharat / sports

ഹിലോ ഓപ്പണ്‍: ജൊനാഥന്‍ ക്രിസ്റ്റിയെ കീഴടക്കി, കിഡംബി ശ്രീകാന്ത് സെമിയില്‍ - ജൊനാഥന്‍ ക്രിസ്റ്റി

ഹിലോ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്

Hylo Open  Kidambi Srikanth vs Jonatan Christie  Kidambi Srikanth  Jonatan Christie  Kidambi Srikanth in to Hylo Open semi final  ഹിലോ ഓപ്പണ്‍  കിഡംബി ശ്രീകാന്ത്  ജൊനാഥന്‍ ക്രിസ്റ്റി  കിഡംബി ശ്രീകാന്ത് ഹിലോ ഓപ്പണ്‍ സെമിയില്‍
ഹിലോ ഓപ്പണ്‍: ജൊനാഥന്‍ ക്രിസ്റ്റിയെ കീഴടക്കി; കിഡംബി ശ്രീകാന്ത് സെമിയില്‍

By

Published : Nov 5, 2022, 2:06 PM IST

ബെര്‍ലിന്‍:ജര്‍മനിയില്‍ നടക്കുന്ന ഹിലോ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. 39 മിനിട്ട് മാത്രം നീണ്ടുന്ന നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഏഴാം നമ്പറായ ഇന്തോനേഷ്യന്‍ താരം 11ാം നമ്പറായ ശ്രീകാന്തിനോട് കീഴടങ്ങിയത്.

സ്‌കോര്‍: 21-12, 21-19. കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായാണ് ശ്രീകാന്ത് ഒരു മുന്‍നിര ടൂര്‍ണമെന്‍റിന്‍റെ അവസാന നാലില്‍ ഇടം നേടുന്നത്. ഇന്തോനേഷ്യയുടെ തന്നെ ലോക ആറാം നമ്പര്‍ താരമായ ആന്‍റണി സിനിസുകയാണ് സെമിയില്‍ ശ്രീകാന്തിന്‍റെ എതിരാളി.

നേരത്തെ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ സിനിസുകയും രണ്ട് തവണ ശ്രീകാന്തും വിജയിച്ചിരുന്നു. അതേസമയം വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മാളവിക് ബന്‍സോദ് തോല്‍വി വഴങ്ങി. ഇന്തോനേഷ്യയുടെ ഗ്രിഗറിയ മാരിസ്‌കയോടാണ് മാളവികയുടെ തോല്‍വി.

also read: വിരാട് കോലിക്ക് 34-ാം പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി അനുഷ്‌ക ശര്‍മ

ABOUT THE AUTHOR

...view details