ബുഡാപെസ്റ്റ്:ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോള്‍ പൊസിഷൻ സ്വന്തമാക്കി നിലവിലെ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ വീണ്ടും ഒന്നാമത്. 1.13.447 സമയത്താണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്. സീസണിലെ മൂന്നാമത്തെ റേസാണ് ബുഡാപെസ്റ്റിലെ സര്‍ക്യൂട്ടില്‍ നടക്കുന്നത്. മേഴ്‌സിഡസിന്‍റെ തന്നെ ബോട്ടാസാണ് രണ്ടാം സ്ഥാനത്ത്. കനേഡിയന്‍ ഡ്രൈവര്‍ ലാന്‍സ് സ്‌ട്രോളാണ് മൂന്നാമത്. ഫൈനല്‍ മത്സരം ജൂലൈ 19ന് വൈകിട്ട് 06.30ന് ആരംഭിക്കും.
ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ; പോള്‍ പൊസിഷനില്‍ ഹാമില്‍ട്ടണ്‍ - ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ വാര്‍ത്ത
യോഗ്യതാ മത്സരത്തില്‍ 1.13.447 സമയത്താണ് മേഴ്‌സിഡസിന്‍റെ ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്
ഹാമില്‍ട്ടണ്‍
നേരത്തെ സിറിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍ വിജയിച്ചിരുന്നു. കൊവിഡ് കാരണം ഇത്തവണ വൈകിയാണ് ഫോര്‍മുല വണ്‍ ആരംഭിച്ചത്. ഇതിഹാസ താരം മൈക്കള്‍ ഷുമാക്കറിന്‍റെ ആറ് ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളെന്ന നേട്ടതിന് ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഹാമില്‍ട്ടണ്‍ എഫ് വണ്‍ ഗ്രാന്‍റ് പ്രീ കാറോട്ട മത്സരങ്ങള്‍ക്ക് എത്തുന്നത്.