കേരളം

kerala

ETV Bharat / sports

ഇത് മലപ്പുറത്തുകാരുടെ സ്വന്തം 'ലോകകപ്പ്' ; ഫുട്‌ബോള്‍ ആവേശത്തിന് മാറ്റുകൂട്ടാന്‍ എടവണ്ണയില്‍ കൂറ്റന്‍ കിരീട മാതൃക - എടവണ്ണ

എടവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരം കരീം എടവണ്ണയുടെ നേതൃത്വത്തിലണ് കൂറ്റന്‍ ലോകകപ്പ് മാതൃകയൊരുക്കിയത്

huge model of football world cup  model of football world cup built in malappuram  football world cup  malappuram  എടവണ്ണയിലെ കൂറ്റന്‍ വേള്‍ഡ് കപ്പ് മാതൃക  എടവണ്ണ  കരീം എടവണ്ണ
ഇത് മലപ്പുറത്തുകാരുടെ സ്വന്തം ലോകകപ്പ്'; ഫുട്‌ബോള്‍ ആവേശത്തിന് മാറ്റ് കൂട്ടാന്‍ എടവണ്ണയിലെ കൂറ്റന്‍ വേള്‍ഡ് കപ്പ് മാതൃക

By

Published : Nov 17, 2022, 3:10 PM IST

മലപ്പുറം : കാല്‍പ്പന്ത് കളിയുടെ ലോകമാമാങ്കത്തെ വരവേല്‍ക്കാന്‍ വേള്‍ഡ്‌ കപ്പിന്‍റെ കൂറ്റന്‍ മാതൃകയൊരുക്കി എടവണ്ണയിലെ കലാകാരന്മാര്‍. കരീം എടവണ്ണയുടെ നേതൃത്വത്തിലാണ് കൂറ്റന്‍ കിരീട മാതൃകയൊരുക്കിയത്. ഖത്തര്‍ ലോകകപ്പിന് ആവേശം പകരാന്‍ എടവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നിര്‍മാണം.

പത്ത് ദിവസം കൊണ്ടാണ് കരീം എടവണ്ണയുടെ നേതൃത്വത്തിലുള്ള സംഘം കൂറ്റന്‍ ലോകകപ്പ് കിരീടം തയ്യാറാക്കിയത്. 75 കിലോയോളം പത്രക്കെട്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരും ലോകകിരീട മാതൃകയുടെ അനാഛാദന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. നേരത്തെ ലോകകപ്പിനെ വരവേല്‍ക്കാന്‍ എടവണ്ണ ചാലിയാർ തീരത്തും കോഴിക്കോട് കടപ്പുറത്തും മണലിൽ തീർത്ത ശില്‍പങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

വേള്‍ഡ്‌ കപ്പിന്‍റെ കൂറ്റന്‍ മാതൃകയൊരുക്കി എടവണ്ണയിലെ കലാകാരന്മാര്‍

ഇന്ദിരാഗാന്ധി, രാജാരവിവർമ്മ, വിവേകാനന്ദൻ, ചെഗുവേര തുടങ്ങിയവരുടെ ശില്‍പങ്ങളും ഇതിനുമുൻപ് കരീം എടവണ്ണയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ വ്യത്യസ്‌ത വിഷയങ്ങളിലായി ശില്‍പങ്ങള്‍ ഒരുക്കാൻ കരീം എടവണ്ണയും സുഹൃത്തുക്കളും എത്താറുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ശില്‍പങ്ങളാണ് നിർമിച്ചതിൽ കൂടുതൽ.

ABOUT THE AUTHOR

...view details