പാരീസ്: പാരീസ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ വമ്പന്‍ അട്ടിമറി. ലോക എട്ടാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിന് തോല്‍വി. ഡെന്മാര്‍ക്കിന്‍റെ കൗമാര താരം ഹോൾഗർ റൂണാണ് ജോക്കോയെ കീഴടക്കിയത്.
പാരീസ് മാസ്‌റ്റേഴ്‌സ്: ജോക്കോയെ അട്ടിമറിച്ചു, ഡെന്മാര്‍ക്കിന്‍റെ കൗമാര താരം ഹോൾഗർ റൂണിന് കിരീടം - Carlos Alcaraz
ജോക്കോയ്‌ക്കെതിരെ ആദ്യ സെറ്റ് കൈമോശം വന്ന ഹോൾഗർ റൂണ്‍ പിന്നില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു
പാരീസ് മാസ്‌റ്റേഴ്‌സ്: ജോക്കോയെ അട്ടിമറിച്ചു; ഡെന്മാര്‍ക്കിന്‍റെ കൗമാര താരം ഹോൾഗർ റൂണിന് കിരീടം
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 19 കാരനായ ഹോൾഗർ സെര്‍ബിയന്‍ താരത്തെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈമോശം വന്ന ഡെന്മാര്‍ക്ക് താരം പിന്നില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു. രണ്ട് മണിക്കൂറും മുപ്പത്തിമൂന്ന് മിനിട്ടുമാണ് മത്സരം നീണ്ടു നിന്നത്.
സ്‌കോര്‍: 3-6, 6-3, 7-5. ഹോൾഗറിന്‍റെ കന്നി എടിപി മാസ്റ്റേഴ്‌സ് 1000 കിരീടമാണിത്. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം കാർലോസ് അൽകാരാസിനെയും ഹോൾഗർ റൂണ്‍ തോല്‍പ്പിച്ചിരുന്നു.