മനാമ: വേഗതാരങ്ങളെ കണ്ടെത്താനുള്ള ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം. ബഹ്‌റിന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020 സീസണിലെ എഫ് വണ്‍ കാറോട്ട മത്സരങ്ങള്‍ ആളൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് പുരോഗമിക്കുന്നത്. ഇതിന് ഒരു മാറ്റം കൂടിയാകും നവംബര്‍ 29നും ഡിസംബര്‍ ആറിനുമായി നടക്കുന്ന ബഹ്‌റിന്‍ സര്‍ക്യൂട്ടിലെ ഗ്രാന്‍ഡ് പ്രീകള്‍. 5.4 കിലോമീറ്റര്‍ ദൂരമുള്ള ബഹ്റൈന്‍ അന്താരാഷ്‌ട്ര സര്‍ക്യൂട്ടിലാണ് ആദ്യ റേസ്. ഡിസംബര്‍ ആറിന് നടക്കുന്ന രണ്ടാമത്തെ റേസ് താരതമ്യേന ചെറിയ ഔട്ടര്‍ ട്രാക്കിലാണ് നടക്കുക. 3.5 കിലോമീറ്റര്‍ നീളമുള്ളതാണ് ബഹ്‌റിനിലെ ഔട്ടര്‍ സര്‍ക്യൂട്ട്.
ഗ്രാന്‍ഡ് പ്രീ കാണാന്‍ ആരോഗ്രപ്രവര്‍ത്തകരും; മാറ്റങ്ങള്‍ക്ക് ബഹ്റൈനില്‍ തുടക്കം - bahrain grand prix news
കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020 സീസണിലെ എഫ് വണ്‍ കാറോട്ട മത്സരങ്ങള്‍ ആളൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് പുരോഗമിക്കുന്നത്. ഇതിന് ഒരു മാറ്റം കൂടിയാകും ബഹ്‌റിന്‍ ഗ്രാന്‍ഡ് പ്രീ
ഈ മാസം 15ന് ഇസ്‌താംബുള്‍ പാര്‍ക്കിലാണ് അടുത്ത ഫോര്‍മുല വണ്‍ കാറോട്ട മത്സരം. ഇസ്‌താംബുളില്‍ നടക്കുന്ന തുര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ ഞായറാഴ്‌ച വൈകീട്ട് 4.40ന് ആരംഭിക്കും. നിലവിലെ ചാമ്പ്യനായ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണാണ് സീസണില്‍ മുന്നേറ്റം നടത്തുന്നത്. സീസണില്‍ ഇതിനകം ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ 91 ജയങ്ങളെന്ന ഇതിഹാസ താരം മൈക്കള്‍ ഷുമാക്കറിന്‍റെ റെക്കോഡ് ഹാമില്‍ട്ടണ്‍ തകര്‍ത്തിരുന്നു. പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീയില്‍ ജയിച്ചതോടെയാണ് റെക്കോഡ് ഹാമില്‍ട്ടണ്‍ സ്വന്തം പേരില്‍ കുറിച്ചത്. നിലവില്‍ 93 ഫോര്‍മുല വണ്‍ വിജയങ്ങളാണ് മേഴ്‌സിഡസ് ഡ്രൈവര്‍ ഹാമില്‍ട്ടണിന്‍റെ പേരിലുള്ളത്.