കേരളം

kerala

ETV Bharat / sports

ആരോഗ്യനില തൃപ്‌തികരം; ഗാംഗുലി നാളെ ആശുപത്രി വിടും - ganguly discharged from hospital news

ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടില്‍ സജ്ജീകരിച്ച ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത്.

ഗാംഗുലി ആശുപത്രി വിട്ടു വാര്‍ത്ത  ബിസിസിഐ യോഗത്തില്‍ ഗാംഗുലി വാര്‍ത്ത  ganguly discharged from hospital news  ganguly at bcci meeting news
ഗാംഗുലി

By

Published : Jan 6, 2021, 4:46 PM IST

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഈ മാസം രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടില്‍ സജ്ജീകരിച്ച ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് മൈനര്‍ കാര്‍ഡിയാക്ക് അറസ്റ്റുണ്ടായത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.

ആശുപത്രി വിട്ടാലും ഗാംഗുലി ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണിത്തില്‍ തുടരേണ്ടി വരും. നിലവില്‍ ഒമ്പതംഗ മെഡിക്കല്‍ സംഘമാണ് ഗാംഗുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും അദ്ദേഹത്തിന് ആശുപത്രി വിടാമെന്നും ചികിത്സിച്ചിരുന്ന ഹൃദ്രോഗ വിദഗ്ധ ഡോക്‌ടര്‍ ദേവി ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details