ദോഹ : ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ശ്രദ്ധേയമാവുന്നു. ഒരുമിച്ച് നിൽക്കുക എന്ന സന്ദേശമാണ് ‘ഹയ്യാ ഹയ്യാ’ എന്ന് തുടങ്ങുന്ന ഗാനം നല്‍കുന്നത്. പുറത്തിറങ്ങി ഒരു ദിനം പിന്നിടും മുമ്പ് 35 ലക്ഷത്തിന് പുറത്ത് കാഴ്‌ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുള്ളത്. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആഫ്രിക്ക - അമേരിക്ക - മധ്യേഷന്‍ എന്നിങ്ങനെ വ്യത്യസ്‌ത സംഗീത ശാഖകള്‍ കോര്‍ത്തിണക്കിയാണ് ‘ഹയ്യാ ഹയ്യാ’ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 1962 മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്ക് വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.